1

തൃശൂർ: സംഗീത നാടക അക്കാഡമിയുടെ അക്കാഡമി ഫെലോഷിപ്പ്, അവാർഡ്, ഗുരുപൂജാ പുരസ്‌കാരങ്ങൾ മന്ത്രി സജി ചെറിയാൻ 20ന് സമർപ്പിക്കും. രാവിലെ 11ന് കെ.ടി. മുഹമ്മദ് തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ മന്ത്രിയിൽ നിന്നും മൃദംഗവിദ്വാൻ പ്രൊഫ. പാറശ്ശാല രവി, നാടകപ്രതിഭ ടി.എം. അബ്രഹാം, നർത്തകിയും നൃത്താദ്ധ്യാപികയുമായ കല വിജയൻ എന്നിവർ ഫെലോഷിപ്പ് ഏറ്റുവാങ്ങും. ഫെല്ലോഷിപ്പ് ജേതാക്കൾക്ക് 50,000 രൂപ വീതവും ഫലകവും പ്രശസ്തിപത്രവുമാണ് ലഭിക്കുക. അക്കാഡമിയുടെ പരിഷ്‌കരിച്ച വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും നിർവഹിക്കും. അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി അദ്ധ്യക്ഷനാകും.