തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ചുറ്റമ്പലത്തോട് ചേർന്നുള്ള വടക്കുവശം വിളക്കുമാടം പിച്ചള പൊതിഞ്ഞ് സമർപ്പിച്ചു. തന്ത്രി തരണനല്ലൂർ പടിഞ്ഞാറേ മനയ്ക്കൽ പത്മനാഭൻ നമ്പൂതിരിപ്പാട് ചടങ്ങ് നിർവഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് ഡെപ്യൂട്ടി സെക്രട്ടറി എം. മനോജ് കുമാർ, അസി. കമ്മിഷണർ കെ. ബിജുകുമാർ, ക്ഷേത്രം മാനേജർ എ.പി. സുരേഷ് കുമാർ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് രാജൻ പാറേക്കാട്ട്, സെക്രട്ടറി വി. ശശിധരൻ, ട്രഷറർ വി.ആർ. പ്രകാശൻ എന്നിവർ പങ്കെടുത്തു. ക്ഷേത്ര ഉപദേശ സമിതിയാണ് വടക്കുവശം പൂർണമായും പിച്ചള പൊതിയുന്ന പ്രവൃത്തി പൂർത്തീകരിച്ചത്. ഇതോടെ വിളക്കുമാടം സമ്പൂർണമായും പിച്ചള പൊതിഞ്ഞ് കഴിഞ്ഞു. നേരത്തേ ശ്രീറാം കൾച്ചറൽ ട്രസ്റ്റാണ് മുന്നുവശവും പിച്ചള പൊതിഞ്ഞത്.