news-photo-
കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ക്ഷേത്രത്തിൽ തുലാഭാരം വഴിപാട് നടത്തുന്നു

ഗുരുവായൂർ: കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ഭാര്യ നൗനാന്ത് കൻവർനൊപ്പം ഗുരുവായൂരിൽ ദർശനം നടത്തി. ശ്രീകോവിലിൽ നെയ് വിളക്ക് വഴിപാട് ശീട്ടാക്കി. കാണിക്ക സമർപ്പിച്ച് തൊഴുതശേഷം പുറത്തുകടന്ന കേന്ദ്രമന്ത്രിക്കും ഭാര്യക്കും തുലാഭാരം വഴിപാടും നടത്തി. വെണ്ണ, അരി, ശർക്കര എന്നിവ കൊണ്ടായിരുന്നു തുലാഭാരം.

അരിയും കദളിപ്പഴവും കൊണ്ടായിരുന്നു ഭാര്യയുടെ തുലാഭാരം. മന്ത്രിക്കൊപ്പമെത്തിയ മറ്റുള്ളവർ കദളിപ്പഴം കൊണ്ടും തുലാഭാരം നടത്തി. ആകെ 72,850 രൂപ അടച്ചു. തുലാഭാരത്തിന് ശേഷം പ്രദക്ഷിണം വെച്ച് ഉപദേവതകളായ ഭഗവതി, അയ്യപ്പൻ എന്നിവരെ തൊഴുത ശേഷമായിരുന്നു മടക്കം. കേന്ദ്രമന്ത്രിക്ക് കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയുമടങ്ങുന്ന പ്രസാദം ക്ഷേത്രം ഡി.എ പ്രമോദ് നൽകി.