1

തൃശൂർ: സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ച് കളക്ടർ വി.ആർ. കൃഷ്ണ തേജ ചുമതലയൊഴിഞ്ഞു. ഇന്നലെ രാവിലെ എ.ഡി.എം: ടി. മുരളിക്ക് ചുമതല കൈമാറിയാണ് തന്റെ നാടായ ആന്ധ്രാപ്രദേശിലേക്ക് മൂന്നു വർഷത്തെ ഡെപ്യൂട്ടേഷനിൽ പോകുന്നത്. ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ പ്രത്യേക ടീമിലേക്ക് അദ്ദേഹത്തെ ആവശ്യപ്പെടുകയായിരുന്നു. ഇതിന് കഴിഞ്ഞദിവസം കേന്ദ്ര സർക്കാർ അംഗീകാരം നൽകി. ഒന്നര വർഷത്തോളമായി തൃശൂരിൽ കളക്ടറുടെ ചുമതല വഹിച്ച വി.ആർ. കൃഷ്ണതേജ ചുരുങ്ങിയ കാലയളവിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റി. നിരവധി പേർക്ക് സഹായം എത്തിക്കുന്നതിൽ അദ്ദേഹം നടത്തിയ പ്രവർത്തനം ഏറെ ശ്രദ്ധേയമായിരുന്നു.