bus

തൃപ്രയാർ: നാലമ്പല ദർശനത്തിനായി തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ നിന്നും സ്‌പെഷ്യൽ കെ.എസ്.ആർ.ടി.സി ബസിന്റെ ഫ്‌ളാഗ് ഓഫ് സി.സി. മുകുന്ദൻ എം.എൽ.എ നിർവഹിച്ചു. രാവിലെ 7.30ന് തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രം, എറണാകുളം തിരുമൂഴിക്കുളം ക്ഷേത്രം, പായ്യമ്മൽ ശത്രുഘ്‌ന ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തി തിരിച്ച് വൈകിട്ട് തൃപ്രയാറിൽ സമാപിക്കും. ചടങ്ങിൽ അഡ്വ. എ.യു. രഘുരാമപ്പണിക്കർ, ക്ഷേത്രം മനേജർ സുരേഷ്‌കുമാർ, മുൻ മാനേജർ എം. മനോജ്, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് രാജൻ പാറേക്കാട്ട്, സെക്രട്ടറി വി. ശശിധരൻ, ട്രഷറർ വി.ആർ. പ്രകാശൻ എന്നിവർ പങ്കെടുത്തു.