ഏങ്ങണ്ടിയൂർ സെന്റ് സോമസ് ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ പൊതുനിരത്തിലെ കുഴിയടയ്ക്കുന്നു.
ഏങ്ങണ്ടിയൂർ: മണലും മെറ്റലും സിമന്റും ചേർന്ന മിശ്രിതം ഉപയോഗിച്ച് റോഡിന് കുറുകെയുള്ള കുഴിയടച്ച് വിദ്യാർത്ഥികൾ. സെന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാരാണ് പൊതുനിരത്തിലെ വെട്ടുകുഴി അടച്ചത്. സ്‌കൂളിൽ നിന്നും എകദേശം ഒന്നരക്കിലോമീറ്റർ അകലെയുള്ള പൊതുനിരത്തിലെ കുഴിയടക്കുന്നതിന് വളണ്ടിയർമാരായ ജിൽജൊ, ആൽബ്രിൻ ബിജു, അലൻ ജോബി, ശാരോൺ സോണി എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം ഓഫീസർ ലോയൊ ദേവ്, അസി. ഓഫീസർ ബോബ് പി. നാരായണൻ, പ്രിൻസിപ്പൽ എ.ജെ. പ്രിൻസി, പി.ടി.എ പ്രസിഡന്റ് രാധാക്യഷ്ണൻ പുളിഞ്ചോട് എന്നിവരും സംബന്ധിച്ചു.