jail

വിയ്യൂർ: അതിസുരക്ഷാ ജയിൽ ആശുപത്രിയോട് അനുബന്ധിച്ചുള്ള ക്ലിനിക്കൽ ലാബിന്റെ ഉദ്ഘാടനം ജയിൽ വകുപ്പ് മേധാവി ബലറാം കുമാർ ഉപാദ്ധ്യായ നിർവഹിച്ചു. വിയ്യൂർ ജയിൽ കോമ്പൗണ്ടിലെ മറ്റ് ജയിൽ സ്ഥാപനങ്ങളിലേയും തടവുകാരുടെ രോഗനിർണയത്തിനുള്ള ലാബ് ടെസ്റ്റുകൾ ഇവിടെ നടത്താനാകും. ലഘു ടെസ്റ്റുകൾക്കുപോലും പൊലീസ് അകമ്പടിയോടെ പ്രതികളെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകേണ്ട സ്ഥിതിയായിരുന്നു. വിയ്യൂരിലെ എല്ലാ ജയിലുകളിലുമായി 2000 ത്തോളം തടവുകാരാണുള്ളത്. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.എൻ. സതീഷ്, അതിസുരക്ഷാ ജയിൽ സൂപ്രണ്ട് രാജീവ്, സെൻട്രൽ ജയിൽ സൂപ്രണ്ട് കെ. അനിൽകുമാർ, റീജ്യണൽ വെൽഫയർ ഓഫീസർ സന്തോഷ്,​ ജയിൽ ഡോക്ട‌ർ കെ.ആർ. ബിജു, വെൽഫയർ ഓഫീസർ ധന്യ എന്നിവർ സംസാരിച്ചു.