കയ്പമംഗലം: കേരളത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കുന്ന ഡിജി കേരളം കാമ്പയിന്റെ പ്രവർത്തനങ്ങൾക്ക് കയ്പമംഗലം പഞ്ചായത്തിൽ തുടക്കമായി. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, കുടുംബശ്രീ, രജിസ്റ്റർ ചെയ്ത വളണ്ടിയർമാർ എന്നിവരുടെ യോഗം പഞ്ചായത്തിൽ ചേർന്നു. കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മണി ഉല്ലാസൻ അദ്ധ്യക്ഷനായി. സ്ഥിരംസമിതി അദ്ധ്യക്ഷരായ പി.എ. ഇസ്ഹാഖ്, സുകന്യ ടീച്ചർ, ദേവിക ദാസൻ, വാർഡ് മെമ്പർമാരായ പി.എം. സൈനുൽ ആബ്ദീൻ, റസീന ഷാഹുൽ ഹമീദ്, ഷെഫീഖ് സിനാൻ, യു.വൈ. ഷെമീർ, അസിസ്റ്റന്റ് സെക്രട്ടറി പി.എസ്. രതീഷ്, കെ.എഫ്. ഡൊമിനിക്, സി.ജെ. ജോഷി, ശറഫുദ്ധീൻ ചളിങ്ങാട്, മുഹമ്മദ് റാഫി ചളിങ്ങാട്, സി.ഡി.എസ് ചെയർപേഴ്‌സൺ റെസ്മിയ, പഞ്ചായത്ത് കോ-ഓർഡിനേറ്റർ കെ.കെ. സക്കറിയ, സാക്ഷരത പ്രേരക് ലത എന്നിവർ സംബന്ധിച്ചു.