1

തൃശൂർ: അർജുൻ പാണ്ഡ്യൻ തൃശൂർ ജില്ലാ കളക്ടറായേക്കും. കളക്ടറായിരുന്ന വി.ആർ. കൃഷ്ണ തേജ ആന്ധ്രയിലേക്ക് ഡെപ്യൂട്ടേഷനിൽ പോയതിനെത്തുടർന്നാണ് നിയമനം. നാളെ അർജുൻ ചാർജെടുക്കും. ഇടുക്കി ഹൈറേഞ്ചിലെ ലയത്തിൽ നിന്ന് സിവിൽ സർവീസ് പരീക്ഷ പാസായ അർജുൻ പാണ്ഡ്യൻ കാവക്കുളത്തെ വീട്ടിൽ നിന്ന് പത്ത് കിലോമീറ്റർ അകലെയുള്ള പീരുമേട്ടിലെ സ്‌കൂളിലാണ് ബാല്യകാലപഠനം പൂർത്തിയാക്കിയത്. കിളിമാനൂർ ഗവ. ഹയർ സെക്കഡറി സ്‌കൂളിൽ പ്ലസ് ടു പഠനശേഷം കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജിൽ നിന്ന് ബി ടെക് പൂർത്തിയാക്കി. പിന്നീട് ടി.സി.എസിൽ ജോലി ചെയ്യുന്നതിനിടെയാണ് ഐ.എ.എസിന് ശ്രമിച്ചത്. 2016ലാണ് ഐ.എ.എസ് നേട്ടം. 2019ൽ ഒറ്റപ്പാലം സബ് കളക്ടറായി ചുമതലയേറ്റു. പാലക്കാട് മെഡിക്കൽ കോളേജിന്റെ സ്‌പെഷ്യൽ ഓഫീസർ പദവിയും മാനന്തവാടി സബ് കളക്ടർ, ഇടുക്കി ജില്ലാ വികസന കമ്മിഷണർ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ഏലം കർഷകനായ സി. പാണ്ഡ്യന്റെയും അംഗൻവാടി അദ്ധ്യാപിക ഉഷയുടെയും മകനാണ്. ഡോ. പി.ആർ. അനുവാണ് ഭാര്യ.