അരിപ്പാലം: ശ്രീ ശത്രുഘ്‌ന സ്വാമി ക്ഷേത്രത്തിലെ രാമായണമാസ, നാലമ്പല തീർത്ഥാടനത്തിന് തുടക്കമായി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. പ്രദീപ് നമ്പൂതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം സെക്രട്ടറി രമേഷ് എലിഞ്ഞിക്കോട്ടിൽ, പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് തമ്പി, ബ്ലോക്ക് മെമ്പർ രജ്ഞിനി ശ്രീകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്, മോഹനൻ കൂട്ടാക്കൽ, സതീഷ് ചാർത്താംകുടത്ത് എന്നിവർ സംസാരിച്ചു.