bank

തൃശൂർ : അവകാശ ദിനാചരണത്തിന്റെ ഭാഗമായി ജോയിന്റ് ഫോറം ഒഫ് ബാങ്ക് റിട്ടയറീസ് കേരളയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കുമെന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബാങ്കുകളിൽ നിന്ന് വിരമിച്ചവരുടെ പെൻഷൻ കാലോചിതമായി പരിഷ്‌കരിക്കുക, പൊതുമേഖല ബാങ്കിംഗ് വ്യവസായം സംരക്ഷിക്കുക, വിരമിച്ചവരുടെ പ്രശ്‌നങ്ങൾ അവരുടെ സംഘടനകളുമായി ചർച്ച ചെയ്യാൻ സംവിധാനമൊരുക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. 19ന് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ കേന്ദ്ര ജീവനക്കാരുടെ കോർഡിനേഷൻ കമ്മിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ കൺവീനർ കെ.രവീന്ദ്രൻ, സി.എൽ.വർഗീസ്, പി.പി.മുരളീധരൻ, പി.കെ.വിപിൻ ബാബു, എൻ.സുരേഷ് എന്നിവർ പങ്കെടുത്തു.