ch-c

ചേർപ്പ്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികദിനത്തോട് അനുബന്ധിച്ച് ഉമ്മൻചാണ്ടി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ചേർപ്പ് സർക്കാർ ആശുപത്രിയിൽ കുട്ടികൾക്കുള്ള നെബുലൈസേഷൻ മരുന്നു് വിതരണം നടത്തി. ഒരു വർഷത്തേക്കുള്ള മരുന്നുകൾ ചേർപ്പ് സർവീസ് സഹകരണ ബാങ്കിനു കീഴിലുള്ള നീതി മെഡിക്കൽസിൽ ഏൽപ്പിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് സി.ഒ. ജേക്കബ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.എൻ. ഗോവിന്ദൻകുട്ടി മരുന്ന് ഏറ്റുവാങ്ങി. സൊസൈറ്റി പ്രസിഡന്റ് കെ.ആർ. സിദ്ധാർത്ഥൻ അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സിജോ ജോർജ്, മണ്ഡലം പ്രസിഡന്റ് ഇൻ ചാർജ് കെ.കെ. കൊച്ചുമുഹമ്മദ്, പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത്, അവിണിശ്ശേരി മണ്ഡലം പ്രസിഡന്റ് പ്രിയൻ പെരിഞ്ചേരി, പ്രദീപ് വലിയങ്ങോട്ട്, കെ.ആർ. പിയൂസ്, ഗീത രതീഷ്, സെയ്തുമുഹമ്മദ്, അശോകൻ കുണ്ടായിൽ പി.വി. ജോൺസൺ റീജ ജോണി, പ്രസാദ് കിഴക്കുട്ട് പി.എ.ബഷീർ, നീതു മഹേഷ്, ജസ്‌ന ഷിയാബ് തുടങ്ങിയവർ പങ്കെടുത്തു