kinar-
വേലൂർ പുലിയന്നൂരിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു.

വേലൂർ: കനത്ത മഴയിൽ വേലൂർ പുലിയന്നൂരിൽ വീട്ടുകിണർ ഇടിഞ്ഞു താഴ്ന്നു. ഞാറക്കാട്ട് രാമൻനായരുടെ വീടിനോട് ചേർന്നുള്ള കിണറാണ് ഇടിഞ്ഞു താഴ്ന്നത്. കിണറിന്റെ ആൾമറയും ഗ്രില്ലും മോട്ടോർ പമ്പ് സെറ്റും ഉൾപ്പെടെ താഴ്ന്നുപോയി. വീടിനോട് ചേർന്നുള്ള ഈ കിണർ ഇടിഞ്ഞു കൊണ്ടിരിക്കുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു.