തൃശൂർ : കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആനകൾക്ക് സുഖ ചികിത്സ ആരംഭിച്ചു. വടക്കുന്നാഥ ക്ഷേത്രത്തിലെ ആനക്കോട്ടയിൽ ബോർഡ് പ്രസിഡന്റ് ഡോ.എം.കെ.സുദർശൻ ആദ്യ ഉരുള നൽകി. ബോർഡ് അംഗങ്ങളായ എം.ബി.മുരളീധരൻ, പ്രേംരാജ് ചൂണ്ടലാത്ത്, ഡെപ്യൂട്ടി കമ്മിഷണർ കെ.സുനിൽ കുമാർ, വടക്കുന്നാഥൻ മാനേജർ കെ.ടി.സരിതി, ഡോ.പി.ബി.ഗിരിദാസൻ, കെ.എൻ.കൃഷ്ണൻ കുട്ടി, ടി.ആർ.ഹരിഹരൻ എന്നിവർ പങ്കെടുത്തു. ച്യവന പ്രാശം, അരി, മഞ്ഞൾപൊടി, അഷ്ടചൂർണം, ഉപ്പ്, എള്ള്, വിവിധ സിറപ്പുകൾ, ഗുളികകൾ എന്നിവ സുഖചികിത്സയുടെ ഭാഗമായി നൽകും. മുപ്പത് ദിവസമാണ് സുഖചികിത്സ. ആറ് ആനകളാണ് ബോർഡിനുള്ളത്.