തൃശൂർ : വർദ്ധിച്ചുവരുന്ന വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുക, ആൾക്കൂട്ടകൊലപാതകങ്ങൾക്കും വിദ്വേഷ കുറ്റകൃത്യങ്ങൾക്കും കേന്ദ്ര സർക്കാരും , പാർലമെന്റും കർശന നിയമം കൊണ്ടുവരിക, നിയമലംഘകരുടെ വിചാരണയും ശിക്ഷയും വേഗത്തിലാക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് എ.ഐ.കെ.എസ് അഖിലേന്ത്യാ തലത്തിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായി തൃശൂർ ഏജീസ് ഓഫീസിലേക്ക് കേരള കർഷകസംഘത്തിന്റെ നേതൃത്വത്തിൽ കർഷകമാർച്ച് സംഘടിപ്പിക്കും. കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.സി.മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് തൃശൂർ സി.എം.എസ് സ്‌കൂൾ പരിസരത്ത് കേന്ദ്രീകരിച്ച് കർഷകമാർച്ച് ആരംഭിക്കും.