തൃശൂർ: ജില്ലയിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി തേക്കിൻകാട് വിദ്യാർത്ഥി കോർണറിൽ നടക്കും. എ.ഡി.എം ടി.മുരളിയുടെ അദ്ധ്യക്ഷതയിൽ മുന്നൊരുക്കങ്ങളുടെ ഭാഗമായി ആലോചനാ യോഗം ചേർന്നു. പരേഡ് പരിശീലനം ആഗസ്ത് എട്ട്, ഒമ്പത്, 11, 12 തീയതികളിൽ നടത്തും. പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ, എക്‌സൈസ്, ഫോറസ്റ്റ്, സ്റ്റുഡന്റ് പൊലീസ്, എൻ.സി.സി തുടങ്ങിയ വിവിധ വിഭാഗങ്ങൾ പരേഡിൽ അണിനിരക്കും. പരിശീലന സമയത്തും സ്വാതന്ത്ര്യദിനത്തിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ സഹായം ഉറപ്പാക്കും. പരേഡിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യം ഏർപ്പെടുത്തും.