ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ ഒരു മാസത്തെ ഭണ്ഡാരം വരവായി 4.72കോടി ലഭിച്ചു. ഇതിനുപുറമേ 2.133 കിലോ സ്വർണ്ണവും 10.340 കിലോ വെള്ളിയും ലഭിച്ചു. ഇന്ത്യൻ ബാങ്കിന്റെ ഗുരുവായൂർ ശാഖയ്ക്കായിരുന്നു ഭണ്ഡാരം എണ്ണിത്തിട്ടപ്പെടുത്താനുള്ള ചുമതല. ഇതിന് പുറമേ 3.50 ലക്ഷം രൂപ ഇ - ഭണ്ഡാര വരവായും ലഭിച്ചു.