radhakrishnan

മുളങ്കുന്നത്തുകാവ് : ഇന്ത്യയിലെ നല്ല അംഗൻവാടി സമ്പ്രദായം കേരളത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കെ.രാധാകൃഷ്ണൻ എം.പി അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ എൻ.ആർ.ജി.എസ്, ഐ.സി.ഡി.എസ്, മുളങ്കുന്നത്തുകാവ് പഞ്ചായത്ത് എന്നിവയുടെ പതിനഞ്ചു ലക്ഷം ഉപയോഗിച്ച് നിർമ്മിച്ച 143ാംനമ്പർ ഐശ്വര്യ ബസാർ അംഗൻവാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അംഗൻവാടി ജീവനക്കാരുടെ സംരക്ഷണവും നല്ല രീതിയിൽ മെച്ചപ്പെടുത്താനായി ഇടതുപക്ഷ സർക്കാർ അങ്ങേയറ്റം പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം ലിനി ഷാജി, രഞ്ജു വാസുദേവൻ, ഫ്രാൻസി, സുമ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.