കൊടുങ്ങല്ലൂർ: ചേരമാൻ മസ്ജിദ് 41-ാം നഗരസഭാ വാർഡിലെ ബി.ജെ.പി അംഗം അഡ്വ. ഡി.ടി. വെങ്കിടേശ്വരൻ കൗൺസിലർ സ്ഥാനം രാജിവച്ചു. അഭിഭാഷകനായ തന്റെ ജോലിത്തിരക്കുകൾ മൂലം കൗൺസിലർ എന്ന നിലയിലുള്ള പ്രവർത്തനങ്ങളിൽ തൃപ്തനല്ലാത്തതിനാണ് രാജിയെന്നാണ് വെങ്കിടേശ്വരന്റെ വിശദീകരണം.

കഴിഞ്ഞ ജൂൺ 14ന് കൗൺസിലർ സ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങി ഇദ്ദേഹം പങ്കെടുത്ത കൗൺസിൽ യോഗത്തിൽ മധുര വിതരണം നടത്തിയിരുന്നു. സഹകരിച്ച കൗൺസിലർമാരോടും മറ്റു ജീവനക്കാരോടും നന്ദി പറഞ്ഞയിരുന്നു അന്ന് മധുരം വിളമ്പിയത്. ഇന്നലെ വൈകീട്ടാണ് നഗരസഭാ സെക്രട്ടറി മുമ്പാകെ രാജിക്കത്ത് നൽകിയത്.

ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ്, പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ, കെ.ആർ. വിദ്യാസാഗർ, വി.ജി. ഉണ്ണിക്കൃഷ്ണൻ, മുരുകദാസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.