binny

തൃശൂർ: ഇറച്ചിക്കോഴി കർഷകർ മുതൽ നാസിക് ഡോൾ കലാകാരന്മാരെ വരെ കൂട്ടിയിണക്കി അവരെ സംഘടനകളുടെ ഭാഗമാക്കി അവകാശങ്ങൾ നേടിക്കൊടുക്കാനായി പോരാടിയ നേതാവായിരുന്നു ബിന്നി ഇമ്മട്ടി. വ്യാപാരി വ്യവസായി സമിതി ജോയിന്റ് സെക്രട്ടറി, പൗൾട്രി ഫാർമേഴ്‌സ് ആൻഡ് ട്രേഡേഴ്‌സ് സമിതി സംസ്ഥാന പ്രസിഡന്റ്, തൃശൂർ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ്, തൃശൂർ ജില്ലാ ചൈൽഡ് വെൽഫെയർ കൗൺസിൽ എക്‌സിക്യുട്ടീവ് മെമ്പർ, സി.പി.എം തൃശൂർ ഏരിയാ കമ്മിറ്റി അംഗം, സംസ്ഥാന ഹെഡ്‌ലോഡ് വർക്കേഴ്‌സ് ബോർഡ് മെമ്പർ, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ റെപ്രസന്റേറ്റീവ്, സംസ്ഥാന മിനിമം വേജസ് അഡ്വൈസറി ബോർഡ് മെമ്പർ, കേരള ഹാൻഡ്‌ലൂം വർക്കേഴ്‌സ് വെൽഫെയർഫണ്ട് ബോർഡ് മുൻ ബോർഡ് മെമ്പർ, വ്യാപാരി വ്യവസായി കോൺഫെഡറേഷൻ സംസ്ഥാന ജനറൽ കൺവീനർ, നാസിക് ഡോൾ ഓണേഴ്‌സ് സമിതി സംസ്ഥാന രക്ഷാധികാരി, ബേസ് ബോൾ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, ഭരത് പി.ജെ.ആന്റണി അവാർഡ് ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം രക്ഷാധികാരി, തൃശൂർ പാർട്ട് ഒ.എൻ.ഒ ഫിലിംസ് രക്ഷാധികാരി, ഡോക്യുമെന്ററി ഫിലിം മേക്കർ ഒഫ് ബിന്നി ഇമ്മട്ടി ക്രിയേഷൻ, ഹോക്കി അസോസിയേഷൻ, റഗ്ബി അസോസിയേഷൻ, വെയിറ്റ് ലിഫ്റ്റിംഗ് അസോസിയേഷൻ, ലയൺസ് ക്ലബ് എക്‌സിക്യുട്ടീവ് ബോർഡ് മെമ്പർ, ഇമ്മട്ടി പ്രോപ്പർട്ടി മാനേജിംഗ് ഡയറക്ടർ.... എന്നിങ്ങനെ അദ്ദേഹം വഹിച്ച പദവികൾ നിരവധി.
തൃശൂർ ഇമ്മട്ടിവീട്ടിൽ ഇ.വി.ജോസഫ്, മേരി ജോസഫ് ദമ്പതികളുടെ നാല് മക്കളിൽ ഇളയവനാണ്. ഇമ്മട്ടി കുടുംബം പാരമ്പര്യമായി ബിസിനസുകാരായിരുന്നു. കുടുംബത്തോടെ ആയുർവേദ ശാലയായിരുന്നു നടത്തിയിരുന്നത്. പിതാവും മുൻതലമുറയും ആയുർവേദ മേഖലയിലായിരുന്നു. അങ്ങനെയാണ് ബിന്നി ബിസിനസിലേക്ക് തിരിഞ്ഞത്. നഗരത്തിൽ ഇമ്മട്ടി ബിൽഡിംഗ്‌സ് എന്ന സ്ഥാപനമുണ്ട്. സ്റ്റേഷനറി കടയും രണ്ട് തുണിക്കടകളുമുണ്ട്. 1989ൽ ആണ് വ്യാപാരി വ്യവസായി സമിതി രൂപീകരിക്കുന്നത്. സമിതിയുടെ തുടക്കം മുതലേ പ്രവർത്തിച്ചിരുന്നു. 1991ൽ സമിതി ജില്ലാ ട്രഷറർ, 2001ൽ ജില്ലാ സെക്രട്ടറി അങ്ങനെ 2005 - 2016 വരെ സംസ്ഥാന പ്രസിഡന്റ് പദവികളിലുമെത്തി.