medi

തൃശൂർ: എൻ.ജി.ഒ അസോസിയേഷൻ മെഡിക്കൽ കോളേജ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ ചടങ്ങിനോട് അനുബന്ധിച്ച് നിർദ്ധനരായ 20 ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായ വിതരണം ചെയ്തു. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. എം. രാധിക ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് പി.എഫ്. രാജു അദ്ധ്യക്ഷനായി. ബ്രാഞ്ച് സെക്രട്ടറി ഷാജു, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എസ്. മധു, ഡോ. ഷാജി, കെ.എൻ. നാരായണൻ, കെ.പി. ഗിരീഷ്, പി.എം. ഷീബു, പി. മീര, വി.എസ്. സുബിത, എം.ജി. രഘുനാഥ്, ഒ.പി. സാലി, പി. ദീപു, എം.എ. മുഹമ്മദ് നിസാർ, സി. സേതുമാധവൻ, എൻ. ഹരിദാസ് സംസാരിച്ചു.