1

തൃശൂർ: സുൽത്താൻ ബത്തേരിയിൽ നടന്ന കെ.പി.സി.സി ക്യാമ്പ് എക്‌സിക്യൂട്ടിവിൽ കെ. മുരളീധരനെതിരെ രൂക്ഷവിമർശനം നടന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ടി.എൻ. പ്രതാപൻ. ക്യാമ്പ് എക്‌സിക്യൂട്ടിവിന്റെ ഒരു ചർച്ചയിലും മുരളീധരനെതിരെ ഒരു പ്രതിനിധികളും വിമർശിച്ചിരുന്നില്ല. ക്യാമ്പ് പ്രതിനിധികളല്ലാത്ത പാർട്ടി ശത്രുക്കൾ മനപ്പൂർവം മാദ്ധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രതാപൻ പ്രസ്താവനയിലൂടെ പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കെ. മുരളീധരൻ സമുന്നത നേതാവാണ്. അദ്ദേഹത്തിന്റെ നേതൃത്വം പാർട്ടി ഇനിയും ആഗ്രഹിക്കുന്നു. അദ്ദേഹത്തെ മാറ്റിനിറുത്തി ഒരു പ്രവർത്തനത്തിനും കെ.പി.സി.സി മുതിരില്ല. കോൺഗ്രസിനെയും തന്നെയും ദ്രോഹിക്കാനായി മനപ്പൂർവം വാർത്തകൾ സൃഷ്ടിക്കുകയാണെന്നും സംഘടനയ്ക്കകത്ത് പരാതി നൽകുന്നതോടൊപ്പം നിയമനടപടികൾ സ്വീകരിക്കുമെന്നും പ്രതാപൻ അറിയിച്ചു.