മുള്ളൂർക്കര: കനത്ത മഴയിൽ ജലനിരപ്പ് പാരമ്യതയിലെത്തിയതിനെത്തുടർന്ന് മുള്ളൂർക്കര ആറ്റൂർ അസുരൻകുണ്ട് ഡാം ഷട്ടറുകൾ വീണ്ടും ഉയർത്തി. മൂന്ന് ഷട്ടറുകളും ആറ് സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. 10 മീറ്ററാണ് സംഭരണശേഷി. 8.80 മീറ്റർ വെള്ളം ഡാമിൽ ഉയർന്നപ്പോഴാണ് ഷട്ടറുകൾ തുറന്നത്. ഇന്നലെ രാവിലെ ഒമ്പതോടെയാണ് ഷട്ടറുകൾ വീണ്ടും ഉയർത്തിയത്. വെള്ളം ഒഴുകിയെത്തുന്ന പ്രദേശങ്ങളിലുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.