c

ചേർപ്പ് പടിഞ്ഞാട്ടുമുറിയിൽ തെങ്ങ് റോഡിലേക്ക് വീണത് ഫയർഫോഴ്‌സ് അധികൃതർ മുറിച്ചു മാറ്റുന്നു.

ചേർപ്പ് : തൃപ്രയാർ റോഡിൽ പടിഞ്ഞാട്ടുമുറി സെന്റിന് സമീപം തെങ്ങ് വീണു. ഇന്നലെ പുലർച്ചെയാണ് അപകടം. തൃശൂർ സ്റ്റേഷൻ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ അജിത്ത്കുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ പ്രകാശൻ, മഹേഷ്, അനിൽ ജിത്ത് എന്നിവർ ചേർന്ന് മെഷ്യൻ ഉപയോഗിച്ച് തെങ്ങ് മുറിച്ചു മാറ്റി.