പാറളം : പാറളം പഞ്ചായത്ത് ഭാരതീയ ഖേദ് മസ്ദൂർ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ, പള്ളിപ്പുറം ജെ.എൻ.ജി വാസ ഗ്രൂപ്പ് കാർഷിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിളവിറക്കൽ നടത്തി. മുൻമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി.ബി. ഷാജൻ അദ്ധ്യക്ഷനായി. കെ.വി. ഇന്ദുലാൽ, സുഭാഷ് മാരാത്ത്, സുബിത സുഭാഷ്, സിബി സുരേഷ്, അക്ഷയ്ശങ്കർ, സി.എസ്. പവനൻ, എ.സി. അനിൽകുമാർ, ജെറി ജോസഫ്, വനജ രാജൻ, പി.ആർ. കുട്ടപ്പൻ, പി.ഒ. സൈമൺ, ഹരീഷ് തേലപ്പുറത്ത് എന്നിവർ സംസാരിച്ചു.