കൊടുങ്ങല്ലൂർ: ഉമ്മൻ ചാണ്ടി സ്മൃതി ദിനം ആചരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റികളിൽ നടന്ന അനുസ്മരണ സമ്മേളനങ്ങളിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇ.എസ്. സാബു, മണ്ഡലം പ്രസിഡന്റുമാരായ വി.എ. നദീർ, എ.എ. മുസമ്മിൽ, പി.വി. രമണൻ, സേവ്യർ പങ്കേത്ത് എന്നിവർ നേതൃത്വം നൽകി. ബൂത്ത് കമ്മിറ്റി ആസ്ഥാനങ്ങളിൽ നടന്ന ചടങ്ങുൾക്ക് വി.എം. ജോണി, കെ.പി. സുനിൽ കുമാർ, ഡിൽഷൻ കൊട്ടെക്കാട്, സുജ ജോയ്, സി.ആർ. ജോഷി, പി.വി. മോഹനൻ, നിഷാഫ് കുര്യാപ്പിള്ളി, സനിൽ സത്യൻ, കെ.കെ.പി. ദാസൻ, മനോജ് കൈതക്കാട്ട്, സുനിൽ കളരിക്കൽ, മുഹമ്മദ് ഷെരീഫ്, ശ്രീദേവി വിജയകുമാർ, കവിത മധു, സോണി അനിൽ എന്നിവർ നേതൃത്വം നൽകി.
കൊടുങ്ങല്ലൂർ: എടവിലങ്ങ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള അനുസ്മരണം ഡി.സി.സി സെക്രട്ടറി സി.എസ്. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.ബി. മൊയ്തു, ഇ.കെ. സോമൻ, മേരി ജോളി, ജോസഫ് ദേവസി, ജോസ്മി ടൈറ്റസ് എന്നിവർ സംസാരിച്ചു.