1

തൃശൂർ: ലൈറ്റ് ആൻഡ് സൗണ്ട് ഓണേഴ്‌സ് ഗിൽഡ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ലൈറ്റ് ഷോ നടത്തും. ലൈറ്റ് ആൻഡ് സൗണ്ട് ഉടമകളാണ് മത്സരത്തിൽ പങ്കെടുക്കുക. നൂതനമായ ലൈറ്റ് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള മത്സരം ഇന്നും നാളെയുമാണ് (വെള്ളി, ശനി) നടക്കുന്നത്. ഇന്ന് വൈകിട്ട് ഏഴിന് തൃശൂർ സ്വരാജ് റൗണ്ട് നെഹ്റു മണ്ഡപത്തിന് സമീപം പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നടുവിലാൽ മുതൽ ജില്ലാ ആശുപത്രി വരെ റൗണ്ടിനോട് ചേർന്നുള്ള 50 മരങ്ങളിലാണ് 50 പേർ അലങ്കാരദീപങ്ങൾ തെളിക്കുക. സമ്മാനദാനം 20ന് ഹോട്ടൽ എലൈറ്റിൽ മന്ത്രി കെ. രാജൻ നിർവഹിക്കും.