തൃശൂർ: എച്ച്.ഐ.വി എയ്ഡ്‌സ് ബോധവത്കരണ ശിൽപ്പശാലയുടെ പ്രാരംഭ ഘട്ടത്തിന് ജില്ലയിൽ തുടക്കം. വിവിധ വകുപ്പുകളിലെ ഓഫീസർമാർക്കുള്ള പരിശീലനം സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി പ്രോജക്ട് ഡയറക്ടർ ഡോ. ആർ. ശ്രീലത ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ടി.പി. ശ്രീദേവി അദ്ധ്യക്ഷയായി. പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകളിൽ ഓരോ കംപ്ലയിന്റ് ഓഫീസർമാരെ നിയോഗിക്കുന്നത് പരിഗണനയിലാണ്. 2025 ഓടെ സീറോ ന്യൂ എച്ച്.ഐ.വി ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ബോധവത്കരണയജ്ഞം നടത്തും. 'ഒന്നായി പൂജ്യത്തിലേക്ക്' എന്ന സന്ദേശമുയർത്തിയാണ് പ്രവർത്തനങ്ങൾ നടപ്പാക്കുക. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 12ന് ആചരിക്കുന്ന അന്താരാഷ്ട്ര യുവജന ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന ജില്ലാതലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും.