c
ചേർപ്പ് പടിഞ്ഞാട്ടുമുറി ജി.ജെ.ബി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സി.സി. മുകുന്ദൻ എം.എൽ.എ സന്ദർശിക്കുന്നു.

ചേർപ്പ് : മഴക്കെടുതിയെ തുടർന്ന് ചേർപ്പ് ഗവ. ജൂനിയർ ബേസിക് സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. ചേർപ്പ് മേഖലയിലെ 20 കുടുംബങ്ങളടക്കം 61 പേരാണ് ദുരിതാശ്വാസ ക്യാമ്പിലുള്ളത്. സി.സി. മുകുന്ദൻ എം.എൽ.എ ക്യാമ്പ് സന്ദർശിച്ചു. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹസീന അക്ബർ, ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത്, സെക്രട്ടറി മുംതാസ്, വില്ലേജ് ഓഫീസർ ശ്രീവിദ്യ, പഞ്ചായത്ത് അംഗങ്ങളായ സുനിത ജിനു, കെ.ബി. പ്രജിത്ത്, നസീജ മുത്തലിഫ്, ധന്യസുനിൽ, അനിതാ അനിലൻ, പ്രിയലത പ്രസാദ് എന്നിവർ എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.