തൃശൂർ: നഞ്ചിയമ്മയുടെ പോരാട്ടത്തിന് ബി.ജെ.പി പട്ടികജാതി മോർച്ചയുടെ പിന്തുണയുണ്ടാകുമെന്ന് സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്. ഭൂമിക്കു വേണ്ടിയുള്ള പോരാട്ടം കേരളത്തിലെ മുഴുവൻ ആദിവാസി പട്ടികജാതി സമൂഹത്തിനും വേണ്ടിയുള്ളതാണ്. അട്ടപ്പാടി അടക്കമുള്ള ആദിവാസി പട്ടികജാതി മേഖലകളിൽ ആദിവാസികളുടെയും പട്ടികജാതിക്കാരുടെയും ഭൂമി അന്യധീനപ്പെടുന്നുണ്ട്. ഇത് തിരിച്ചുപിടിച്ച് യഥാർത്ഥ അവകാശികൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയും പട്ടികജാതി മോർച്ചയും നിരവധി പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു. റവന്യു വകുപ്പിലെ ഉദ്യോഗസ്ഥരും അധികാര രാഷ്ട്രീയ പിന്തുണയുള്ള ഭൂ മാഫിയയുമാണ് ഇതിന് പിന്നിലെന്നും ഷാജുമോൻ വട്ടേക്കാട് പറഞ്ഞു.