1

തൃശൂർ : കൈകാര്യം ചെയ്തിരുന്ന മേഖലകളിലൊക്കെ വ്യക്തിമുദ്ര പതിപ്പിച്ച് ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് മുൻ സ്പീക്കർ അഡ്വ.തേറമ്പിൽ രാമകൃഷ്ണൻ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ എം.പി അദ്ധ്യക്ഷത വഹിച്ചു.

ഒ.അബ്ദുറഹ്മാൻ കുട്ടി, എം.പി.വിൻസെന്റ്, ജോസ് വള്ളൂർ, ടി.വി.ചന്ദ്രമോഹൻ, പി.എ.മാധവൻ, എം.പി.ജാക്‌സൺ, ജോസഫ് ചാലിശ്ശേരി, അനിൽ അക്കര, ഐ.പി.പോൾ, അഡ്വ.ജോസഫ് ടാജറ്റ്, കെ.കെ.കൊച്ചുമുഹമ്മദ്, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, കെ.ബി.ശശികുമാർ, ഷാജി കോടങ്കണ്ടത്ത്, സി.ഒ.ജേക്കബ്, നിജി ജസ്റ്റിൻ, കെ.ഗോപാലകൃഷ്ണൻ, രാജൻ പല്ലൻ എന്നിവർ പ്രസംഗിച്ചു.