foto

ഒല്ലൂർ: ഒല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ ചിരാച്ചി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഉമ്മൻ ചാണ്ടി സ്മൃതി സന്ധ്യ ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ഒല്ലൂർ ബ്ലോക്ക് പ്രസിഡന്റ് റിസൻ വർഗീസ് അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറിമാരായ സുനിൽ അന്തിക്കാട്, കെ.ബി. ശശികുമാർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ജെയ്ജു സെബാസ്റ്റ്യൻ, സിജോ കടവിൽ, ടി.എം. ചന്ദ്രൻ മണ്ഡലം പ്രസിഡന്റുമാരായ ഡേവിസ് ചക്കാലക്കൽ, ആന്റു ചീനിക്കൽ, ജോണി ചിയത്ത്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹരീഷ് മോഹൻ, യൂത്ത് നിയോജക മണ്ഡലം പ്രസിഡന്റ് ആൽജോ ചാണ്ടി, മുതിർന നേതാക്കളായ വി.വി. മുരളിധരൻ, കെ.എം. സിദ്ധാർത്ഥൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.