തൃശൂർ: ജ്യോതി ശാസ്ത്ര പരിഷത്ത് വാർഷിക സമ്മേളനം നാളെ രാവിലെ പത്തിന് സാഹിത്യ അക്കാഡമി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജില്ലാ ജഡജ് ടി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്യും. ഡോ. വിഷ്ണു ഭാരതീയ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. ടി.വി. ചന്ദ്രമോഹൻ, ഡോ. കെ.എൻ. സത്യനാഥൻ, കൗൺസിലർ പൂർണിമ സുരേഷ്, ഡി. മൂർത്തി എന്നിവർ പങ്കെടുക്കും. ജ്യോതിഷ സെമിമാർ പ്രൊഫ. പി.കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്യും. ഡോ. പി.കെ. ശ്രീനിവാസൻ വിവാഹ പൊരുത്ത ചിന്ത എന്ന പ്രബന്ധം അവതരിപ്പിക്കും. വാർത്താ സമ്മേളനത്തിൽ ഡോ. കെ.എസ്. പീതാംബര പണിക്കർ, പൊറക്കാട്ട് നാരായണൻ, എം.കെ. മധു, ശക്തിധരൻ എരണേഴത്ത് എന്നിവർ പങ്കെടുത്തു.