തൃശൂർ: താടിക്കാരുടെ സംഘടനയായ കേരള ബിയേർഡ് സൊസൈറ്റിയുടെ വാർഷിക സമ്മേളനം ബ്ലാങ്ങാട് ബിസ്മി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സോഷ്യൽ മീഡിയ ഇൻഫ്‌ളൂവർസർമാരായ ശരത്ത് കൃഷ്ണൻ, ഗീതാമ്മ എന്നിവർ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിലുള്ളവരെ ചടങ്ങിൽ ആദരിക്കും. ഇതിന്റെ ഭാഗമായി വിവിധ തലങ്ങളിലുള്ള 25 ഓളം പേർക്ക് സഹായം നൽകും. ഷഫീഖ് സുലൈമാൻ, ബി.എച്ച്. ഷെഫീഖ്, ആർ.എസ്. സദ്ദാം ഗുസൈൻ, മുഹമ്മദ് ഷാഫി, പി.എച്ച്. മുഹമ്മദ് ഫൈസർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.