നടത്തറ: പഞ്ചായത്ത് അഞ്ചാം വാർഡിലെ 157-ാം നമ്പർ അംഗൻവാടി പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു. എം.എൽ.എയുടെ മണ്ഡലം ആസ്തിവികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് അംഗൻവാടി കെട്ടിടം നിർമ്മിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അദ്ധ്യക്ഷയായി. അസിസ്റ്റന്റ് എൻജിനിയർ അനു റിപ്പോർട്ട് അവതരിപ്പിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാൻസിന ഷാജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. രജിത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. അഭിലാഷ്, മെമ്പർമാരായ ഇ.ആർ. പ്രദീപ്, ടി.പി. മാധവൻ, കെ.ജെ. ജയൻ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ ജീജ ജയൻ തുടങ്ങിയവർ പങ്കെടുത്തു. ദീപ അനീഷ് സ്വാഗതവും ടി.എസ്. സുരഭി നന്ദിയും പറഞ്ഞു.