association

തൃപ്രയാർ: തൃപ്രയാർ മിനി സിവിൽ സ്റ്റേഷനിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ നാട്ടിക ബ്രാഞ്ച് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുസ്മരിച്ചു. അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ കെ.വി.സനൽ കുമാർ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ടി.കെ.സ്വപ്‌ന അദ്ധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് എം.ഒ.ഡെയ്‌സൻ ഉദ്ഘാടനം ചെയ്തു. സർവീസിൽ നിന്നും വിരമിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ എ.നിഖിൽ മോഹന് യാത്രഅയപ്പ് നൽകി.

ടി.ജി.രഞ്ജിത്ത്, ടി.പി.ഹനീഷ് കുമാർ, സന്തോഷ്‌ തോമസ്, ജോൺലി മാത്യു, അരുൺ സി.ജെയിംസ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ : ടി.കെ.സ്വപ്ന (പ്രസി.) പി.എം.വിദ്യാസാഗർ (സെക്ര.) പി.ജെ.പ്രദീപ് (ട്രഷ.), നിമ്‌ന ഫാത്തിമ (വനിതാ ഫോറം കൺവീനർ).