ചേർപ്പ് : ചേർപ്പ് പഞ്ചായത്തിലെ ഊരകം, എട്ടുമന അംബേദ്കർ കോളനിയിലെ വെള്ളക്കെട്ട് പ്രദേശങ്ങൾ ബി.ജെ.പി ജില്ലാ സെക്രട്ടറി ലോചനൻ അമ്പാട്ട് സന്ദർശിച്ചു. മേഖലയിലെ വെള്ളക്കെട്ട് ശാശ്വതമായി പരിഹരിക്കുന്നതിനായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ശ്രദ്ധയിൽപ്പെടുത്തി തുടർ നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. കർഷകമോർച്ച ജില്ലാ സെക്രട്ടറി സി.എസ്. സുനിൽ, ചേർപ്പ് ഏരിയാ പ്രസിഡന്റ് വിജയൻ ഊരകം, ബിജോയ്, രഞ്ജു, അനിത സുരേഷ്, വാർഡ് മെമ്പർ കൃഷ്ണകുമാർ, സന്തോഷ്, ബിനീഷ് എന്നിവർ നേതൃത്വം നൽകി.