തൃശൂർ: ഗുരുധർമ്മ പ്രചാരണ സഭയുടെ ആഭിമുഖ്യത്തിൽ പ്രവാസി സംഗമം കണിമംഗലം എസ്.എൻ ബോയ്‌സ് ഹൈസ്‌കൂളിൽ നടത്തും. ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങളും ദർശനങ്ങളും മതമില്ലാത്ത മാനവികതയിലൂടെ ലോകമെമ്പാടും എത്തിക്കുകയെന്ന ലക്ഷ്യം പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ശിവഗിരി മഠത്തിൽ സെപ്തംബർ 16, 17 തീയതികളിൽ നടക്കുന്ന മഹാസംഗമത്തിന് മുന്നോടിയായാണ് ജില്ലകൾ തോറും പ്രവാസി സംഗമം സംഘടിപ്പിക്കുന്നത്. നാളെ രാവിലെ 10.30ന് ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ, ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ സെക്രട്ടറി കെ.യു. വേണഗോപാലൻ അറിയിച്ചു.