പുത്തൂർ: പുത്തൂർ റോഡ് വികസനവുമായി ബന്ധപ്പെട്ട് നിർമ്മിക്കുന്ന സമാന്തര പാലത്തിന് ഭൂമി വിട്ടുനൽകിയവർക്കുള്ള നഷ്ടപരിഹാര തുക മന്ത്രി കെ.രാജൻ വിതരണം ചെയ്തു. പുത്തൂർ പാലത്തിന് സമാന്തരമായി മറ്റൊരു പാലം നിർമ്മിക്കേണ്ട ആവശ്യകത അനിവാര്യമായ സാഹചര്യത്തിലാണ് നടപടിക്രമം പൂർത്തിയാക്കിയതെന്ന് മന്ത്രി പറഞ്ഞു. 9.70 കോടിക്ക് നിർമ്മിക്കുന്ന പാലത്തിന് നടത്തറ, കൈനൂർ വില്ലേജുകളിൽ നിന്നായി 17.24 സെന്റ് ഭൂമിയാണ് ഏറ്റെടുത്തത്. നഷ്ടപരിഹാര തുകയായ രണ്ടരക്കോടി രൂപ ഉടമസ്ഥർക്ക് വിതരണം ചെയ്തു. പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എം ടി.മുരളി, നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി സുനീഷ്, നടത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി.ആർ.രജിത്ത്, കെ.വി.സജു, സിനി പ്രദീപ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.