തൃശൂർ: മുതിർന്ന പൗരന്മാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാമൂഹിക ഇടപെടൽ അനിവാര്യമാണെന്ന് വനിതാ കമ്മിഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ. തൃശൂർ ടൗൺ ഹാളിൽ നടത്തിയ ജില്ലാതല അദാലത്തിൽ പരാതികൾ തീർപ്പാക്കിയശേഷം സംസാരിക്കുകയായിരുന്നു.
മുതിർന്ന പൗരന്മാർക്ക് ചലനശേഷി കുറഞ്ഞ് സാമൂഹിക ഇടപെടലുകൾ കുറയും. ഈ സമയം വലിയ ഏകാന്തത അനുഭവിക്കേണ്ടിവരും ഇത് ഒറ്റപ്പെടലിനും മാനസിക സംഘർഷത്തിനും വഴിയൊരുക്കും. ജില്ലാതല അദാലത്തിൽ 25 പരാതികൾ തീർപ്പാക്കി. നാല് പരാതികൾ പൊലീസ് റിപ്പോർട്ടിനായി അയച്ചു. ശേഷിക്കുന്ന 41 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കും. ആകെ 70 പരാതികളാണ് പരിഗണിച്ചത്. പാനൽ അഭിഭാഷക സജിത അനിൽ, ബിന്ദു മേനോൻ, ഫാമിലി കൗൺസിലർ മാലാ രമണൻ, വനിതാ സെൽ പൊലീസ് ഉദ്യോഗസ്ഥ സുജ എന്നിവർ നേതൃത്വം നൽകി.