കയ്പമംഗലം: വഞ്ചിപ്പുര ബീച്ചിൽ സന്ദർശനത്തിനെത്തുന്നവർക്ക് വാഷ് റൂം ഉൾപ്പെടെയുള്ള സൗകര്യങ്ങളൊരുക്കി കയ്പമംഗലം പഞ്ചായത്ത്. ടേക്ക് എ ബ്രേക്ക് എന്ന പേരിലാരംഭിച്ച പദ്ധതി ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഭാവിയിൽ തീരദേശ ഹൈവേയിലെ യാത്രക്കാർക്കും ഉപകരിക്കുന്ന തരത്തിൽ ടോയ്‌ലറ്റ് കം ബാത്ത് റൂം സൗകര്യത്തോടുകൂടിയ ലേഡീസ് ആൻഡ് ജെന്റ്‌സ് വാഷ് റൂമുകളും കഫ്ത്തീരിയ സൗകര്യവും അടങ്ങുന്ന കെട്ടിടമാണ് 10 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചത്. കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി അദ്ധ്യക്ഷയായി. മണി ഉല്ലാസ്, പി.എ. ഇസ്ഹാഖ്, പി.കെ. സുകന്യ, സെക്രട്ടറി ജെ. ഗിരിജ, പി.എം. സൈനുൽ ആബിദീൻ തുടങ്ങിയവർ പ്രസംഗിച്ചു.