award

ഡോ. ടി.പി. ശങ്കരൻകുട്ടി നായർ വേലായുധൻ പണിക്കശ്ശേരിക്ക് ഗുരുപൂജ നടത്തുന്നു. സമീപം ലീല പണിക്കശ്ശേരി, ഡോ. ഷാജി, ചിന്ത പണിക്കശ്ശേരി എന്നിവർ.

ഏങ്ങണ്ടിയൂർ: നാൽപ്പതോളം ചരിത്രസാഹിത്യ ഗ്രന്ഥങ്ങൾ രചിച്ച നവതിയുടെ നിറവിൽ നിൽക്കുന്ന വേലായുധൻ പണിക്കശ്ശേരിക്ക് സുഹൃത്തുക്കൾ ഗുരുപൂജ നടത്തി. പത്മഭൂഷൺ പ്രൊഫ. എ. ശ്രീധരമേനോന്റെ പേരിലുള്ള പത്താമത്തെ പുരസ്‌കാരം ശ്രീധരമേനോൻ ഫൗണ്ടേഷൻ ചെയർമാനും പൈതൃക പഠനകേന്ദ്രം മുൻ ഡയറക്ടർ ജനറലുമായിരുന്ന പ്രൊഫ. ടി.പി. ശങ്കരൻകുട്ടി നായർ ആദ്യം ഗുരുപൂജ നടത്തി പ്രശസ്തി പത്രവും വായിച്ച് സമർപ്പിച്ചു. ചെറുകഥാകൃത്തും പറവൂർ ഹൈസ്‌കൂൾ ഭാഷാ അദ്ധ്യാപകനുമായിരുന്ന വിദ്വാൻ ടി.പി. രാമകൃഷ്ണപിള്ളയുടെ പേരിലുള്ള 34-ാമത് സമ്മാനവും വേലായുധൻ പണിക്കശ്ശേരിക്ക് സമർപ്പിച്ചു. പ്രശസ്തി പത്രവും കസവ് കിരീടവും നൽകി ആദരിച്ചു.