മുതുവറ: പുഴയ്ക്കൽ റോഡിൽ ആമ്പക്കാട് ബസ് സ്റ്റോപ്പിന് സമീപം ഡിവൈഡറിൽ മുന്നറിയിപ്പ് ബോർഡും റോഡിൽ ആവശ്യത്തിന് തെരുവ് വിളക്കുകളുമില്ലാത്തത് അപകടം വർദ്ധിക്കുന്നു. രാത്രി കാലങ്ങളിൽ വാഹനങ്ങളുടെ വെളിച്ചത്തിലാണ് ഡിവൈഡർ കാണാൻ സാധിക്കുന്നത്.
വേഗത്തിലെത്തുന്ന വാഹനങ്ങൾ ഡിവൈഡർ അടുത്തെത്തുമ്പോഴാണ് ദൃശ്യമാകുന്നത്. പുഴയ്ക്കൽ പാലം കഴിഞ്ഞ് വാഹനങ്ങൾ വേഗത്തിലെത്തുകയും ഡിവൈഡറിൽ കയറി മറിയുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു. പരിചയമില്ലാത്ത ദീർഘദൂര യാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്.
ടാർ വീപ്പയിൽ മുന്നറിയിപ്പ്
ഡിവൈഡറിലെ റിഫ്‌ളക്ടറിന് പകരം നിലവിൽ കാലിയായ ഒരു ടാർ വീപ്പയാണ് സ്ഥാപിച്ചിരിക്കുന്നത്. വീപ്പയിൽ ഒന്നോ രണ്ടോ സ്റ്റിക്കർ ഒട്ടിച്ചിരുന്നു. എന്നാൽ സ്റ്റിക്കർ നശിച്ച നിലയിലാണ്. വെളിച്ചമില്ലാത്ത റോഡിൽ രാത്രിയിൽ ടാർ വീപ്പ ദൃശ്യമാകാത്തതും അപകടങ്ങൾ വർദ്ധിക്കുന്നുണ്ട്.
വേഗത്തിലെത്തുന്ന വാഹനങ്ങൾ ഡിവൈഡറിൽ കയറിയുള്ള അപകടം പതിവാണ്.
റാഫി ലാസർ
ആക്ട്‌സ് മുതുവറ ബ്രാഞ്ച് സെക്രട്ടറി
അപകടങ്ങൾ ഒഴിവാക്കാൻ ഡിവൈഡറിൽ സൂചനാ ബോർഡ് സ്ഥാപിക്കണം.
ടി.ഡി.വിൽസൺ
പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്.