road
എലിഞ്ഞിപ്ര റോഡിൽ അറ്റകുറ്റ പണികൾ നടക്കുന്നു

ചാലക്കുടി: മലക്കപ്പാറ സംസ്ഥാന പാതയിൽ എലിഞ്ഞിപ്ര മുതൽ പരിയാരം കുരിശ് ജംഗ്ഷൻ വരെ പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണി നടത്തി. റോഡിലെ അപകടക്കുഴികളെക്കുറിച്ച്് കഴിഞ്ഞ ദിവസം കേരള കൗമുദി വാർത്ത നൽകിയതിന് പിന്നാലെയാണ് അറ്റകുറ്റപ്പണി. മാലിന്യം അടിഞ്ഞ് കൂടിയ കാനകളും വൃത്തിയാക്കി. ഇതോടെ റോഡിലെ വെള്ളക്കെട്ട് ഒഴിവായി. വാർത്ത ശ്രദ്ധയിൽപ്പെട്ട സനീഷ്‌കുമാർ ജോസഫ് എം.എൽ.എ അടിയന്തിരമായി അറ്റകുറ്റപ്പണികൾ നടത്തണമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകിയിരുന്നു. രണ്ടാഴ്ച മഴ വിട്ടുനിന്നാൽ മുഴുവൻ റോഡും അറ്റകുറ്റപ്പണികൾ നടത്തുമെന്നും എം.എൽ.എ അറിയിച്ചു. ഉടൻതന്നെ ചാലക്കുടി മുതൽ വേളൂക്കര വരെയുള്ള റോഡിന്റെ പുനർനിർമ്മാണവും എം.എൽ.എ പ്രഖ്യാപിച്ചു.