ചേർപ്പ് : വിദ്യാർത്ഥികളിലും യുവാക്കൾക്കിടയിലും വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും സൈബർ കുറ്റകൃത്യങ്ങൾക്കുമെതിരെ സ്‌കൂൾ, കോളേജുകൾ തോറും ബോധവത്കരണ ക്ലാസുകൾ നടത്തുമെന്നും അതിനായി പൊലീസ് സേവനം ലഭ്യമാക്കുമെന്നും തൃശൂർ റൂറൽ എസ്.പി: ഡോ. നവനീത് ശർമ്മ പറഞ്ഞു. ചേർപ്പ് സർവീസ് സഹകരണ ബാങ്ക് മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നത മാർക്ക് ലഭിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് സി.എൻ. ഗോവിന്ദൻകുട്ടി അദ്ധ്യക്ഷനായി. പ്രദീപ് വലിയങ്ങോട്ട്, എ.എസ്. ഉണ്ണിക്കൃഷ്ണൻ, ഷാജി കള്ളിയത്ത്, അബ്ദുൾ മജീദ് മുത്തുള്ളിയാൽ, കെ.കെ. രാമൻ, പി.ജെ. എഡിസൺ, സി. അനിത, ലത സുരേന്ദ്രൻ, സെബാസ്റ്റ്യൻ ചാക്കോ, എം.എസ്. രേഖ എന്നിവർ പ്രസംഗിച്ചു.