indi

മണ്ണുത്തി: വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സിയിലും പ്ലസ് ടുവിലും ഉന്നതവിജയം നേടിയവർക്കുള്ള അവാർഡ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.ജി.അനൂപ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ പി.എസ്.വിനയൻ, കർഷസംഘം കമ്മിറ്റിയംഗം എം.എം.അവറാച്ചൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ.സുരേഷ്ബാബു, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി.പ്രശാന്ത്, ബാങ്ക് വൈസ് പ്രസിഡന്റ് പി.ആർ.രതീഷ്, പഞ്ചായത്തംഗങ്ങളായ തുളസി സുരേഷ്, ഇ.ജി.സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.