കുറ്റിച്ചിറ: ചായ്പൻകുഴി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിജയോത്സവം കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ജെയിംസ് ഉദ്ഘാടനം ചെയ്തു. ലാപ്‌ടോപുകളുടെ വിതരണം, വിദ്യാഭ്യാസ അവാർഡ് വിതരണം എന്നിവയും നടന്നു. പഞ്ചായത്ത് അംഗം ജിനി ബെന്നി അദ്ധ്യക്ഷയായി. പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ജോർജ് കല്ലേലി, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.വി. ആന്റണി, എ.ഇ.ഒ: പി.ബി. നിഷ, ബി.പി.ഒ: സി.ജി മുരളീധരൻ എന്നിവർ എൻഡോവ്‌മെന്റുകൾ വിതരണം ചെയ്തു. ബിനീഷ് ജോയ്, എ.പി. ബിജു, സി. ഷീജ ആന്റണി, ടി.എസ്. രഞ്ജിനി, റീനി കുഞ്ചെറിയ, ജിൻസി ജോസ്, കെ. സിന്ധു, സ്റ്റെനിയ റിൻസൻ എന്നിവർ സംസാരിച്ചു.