aqueena-joy
അക്വീന ജോയ്

ചാലക്കുടി: കാലിക്കറ്റ് സർവകലാശാല നടത്തിയ കമ്പ്യൂട്ടർ സയൻസ് പി.ജി പരീക്ഷയിൽ കൊരട്ടി പൊങ്ങം നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കോളേജിന് മൂന്ന് റാങ്കുകൾ. ബി.സി.എ വിദ്യാർത്ഥികളാണ് തിളങ്ങുന്ന വിജയം കൈവരിച്ചത്. എ പ്ലസ് ഗ്രേഡോടെ അക്വീന ജോയ് രണ്ടാം റാങ്കും സോന സണ്ണി നാലാം റാങ്കും സ്റ്റാൻലി ജോൺ വർഗീസ് ആറാം റാങ്കും നേടി. മുൻവർഷങ്ങളിലും നൈപുണ്യ കോളേജ് അക്കാഡമിക രംഗത്ത് മികവ് തെളിയിച്ചു. കഴിഞ്ഞവർഷം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഒൻപത് റാങ്കുകൾ നേടി നൈപുണ്യയിലെ ഹോട്ടൽ മാനേജ്‌മെന്റ് വിഭാഗവും കൊമേഴ്‌സ് വിഭാഗവും ചരിത്രനേട്ടം കൈവരിച്ചിരുന്നു.