1

തൃശൂർ: തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിലും തൃശൂർ - കൊടുങ്ങല്ലൂർ സംസ്ഥാനപാതയിലും യാത്ര ദുഷ്‌കരമായ സാഹചര്യത്തിൽ അനിശ്ചിതകാല പണിമുടക്ക് ഉൾപ്പെടെയുള്ള സമരപരിപാടികൾ നടത്തുമെന്ന് മോട്ടോർ വാഹന ഫെഡറേഷൻ ജില്ലാ കമ്മിറ്റി. ഇന്ന് മോട്ടോർ തൊഴിലാളികളുടെ ഏകദിന ഉപവാസം കൈപ്പറമ്പ് സെന്ററിലും 24ന് ശക്തൻ സ്റ്റാൻഡിൽ ഒരു പ്രതിഷേധ ധർണയും നടക്കും. 10 ദിവസത്തിനകം ശാശ്വത പരിഹാരം കാണാത്ത പക്ഷം അനിശ്ചിതകാല പണിമുടക്ക് നടത്തും. യോഗത്തിൽ ഓട്ടോറിക്ഷാ മസ്ദൂർ സംഘം പ്രസിഡന്റ് എ.എം. വിപിൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം, ഫെഡറേഷൻ പ്രസിഡന്റ് എ.സി. കൃഷ്ണൻ, എം.എം. വത്സൻ, കെ. ഹരീഷ്, ബിജു കാവിലക്കാട് എന്നിവർ സംസാരിച്ചു.