കൊടുങ്ങല്ലൂർ: പിന്നാക്കക്കാരെയും പ്രസ്ഥാനത്തെയും തന്റെ നെഞ്ചോട് ചേർത്തുപിടിച്ച വെള്ളാപ്പള്ളി നടേശനാണ് പിന്നാക്ക ജനതയുടെ യഥാർത്ഥ രക്ഷകനെന്ന് എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ ചെയർമാൻ പി.കെ. രവീന്ദ്രൻ പ്രസ്താവിച്ചു. പി. വെമ്പല്ലൂർ ശാഖയുടെ വിശേഷാൽ പൊതുയോഗവും 170-ാമത് ജയന്തി ആഘോഷക്കമ്മിറ്റി രൂപീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡന്റ് വി.ആർ. കണ്ണൻ അദ്ധ്യക്ഷനായി. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം എം.കെ. തിലകൻ മുഖ്യപ്രഭാഷണവും ശാഖാ സെക്രട്ടറി എൻ.എ. സദാനന്ദൻ ശാന്തി ആമുഖപ്രസംഗവും നടത്തി. അഡ്വ. കെ.എ. കൃഷ്ണകുമാർ പ്രമേയവും അവതരിപ്പിച്ചു. ബാബു കുടിലിങ്ങിൽ (ചെയർമാൻ), അശോകൻ മാങ്കറ (വൈസ് ചെയർമാൻ), എൻ.എ. സദാനന്ദൻ ശാന്തി (കൺവീനർ), വി.ആർ. കണ്ണൻ (രക്ഷാധികാരി) എന്നിവർ ഭാരവാഹികളായ 101 അംഗ ജയന്തിയാഘോഷ കമ്മിറ്റിയേയും തിരഞ്ഞെടുത്തു.